രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൂന്ന് പേർക്കും എതിരില്ലാതെ ജയം

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൂന്ന് പേർക്കും എതിരില്ലാതെ ജയം. എൽ.ഡി.എഫിൽ നിന്ന് സി.പി.ഐയിലെ പി.പി സുനീർ, കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫിൽ നിന്ന് മുസ്‌ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നത്. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെ തന്നെ വിജയിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എം.പിമാരാണുള്ളത്.

spot_img

Related Articles

Latest news