മൈ​സൂ​രു​വി​ല്‍ ഓക്സി​ജ​ന്‍ ല​ഭി​ക്കാതെ​ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

മൈ​സൂ​രു​വി​ല്‍ ഓക്സി​ജ​ന്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു.മൈ​സൂ​രു ജി​ല്ല​യി​ലെ ഹു​ന്‍​സൂ​ര്‍, പെ​രി​യ​പ​ട്ട​ണ താ​ലൂ​ക്കി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് ബാ​ധി​ച്ച്‌ ഏ​പ്രി​ല്‍ 20ന് ​പെ​രി​യ​പ​ട്ട​ണ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യ സ്ത്രീ ​ക​ഴി​ഞ്ഞ​ ദി​വ​സം ഓ​ക്സി​ജ​ന്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​രി​ച്ചു.

സ്ത്രി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​ല്‍​നി​ന്നു​പോ​ലും ത​ട​ഞ്ഞു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സ​മാ​ന​മാ​യ​രീ​തി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഹു​ന്‍​സൂ​ര്‍ താ​ലൂ​ക്കി​ലെ ഹെ​ബ്ബ​ന​ഗു​പ്പെ ഗ്രാ​മ​ത്തി​ല്‍​നി​ന്നു​ള്ള ര​ണ്ടു പേ​രും കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഓ​ക്സി​ജ​ന്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​രി​ച്ചു.

spot_img

Related Articles

Latest news