മഞ്ചേരി :പന്തല്ലൂർ മില്ലിൻപടിയിൽ ഒഴുക്കിൽപ്പെട്ട നാല് കുട്ടികളിൽ മൂന്നു കുട്ടികളും മരണപ്പെട്ടു. അൽപ്പ സമയം മുമ്പണ് മൂന്നാമത്തെ കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. ഇതോടെ മരണം മൂന്നായി. രാവിലെ ഒഴുക്കിൽപ്പെട്ട നാല് പേരിൽ ഒരാൾ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടിരുന്നു. നേരത്തേ നടത്തിയ തിരച്ചിലിൽ ഫാത്തിമ ഇസ്രത്ത് (19) ഫാത്തിമ ഫിദ (13) എന്നീ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്ര തിരച്ചിലിനൊടുവിലാണ് ഫസ്മിയ ഷെറിൻ (16) എന്ന മൂന്നാമത്തെ കുട്ടിയെ കണ്ടെത്തിയത് മൂന്ന് പേരുടെ മരണത്തിൽ പകച്ചു നിൽക്കുകയാണ് നാട്ടുകാർ.
മൂവരും ഒരുമിച്ച് ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയ ദാരുണ സംഭവത്തിൽ പരിസരവാസികളും അധികൃതരും കടുത്ത നടുക്കത്തിലാണ്.
ബന്ധുവീട്ടിൽ വിരുന്നെത്തിയതിനിടെയാണ് അപകട മരണമെന്നാണ് ലഭ്യമാകുന്ന വിവരം.

 
                                    