യുഎഇയില്‍ വിഷവാതകം ശ്വസിച്ച്‌ ഇന്ത്യക്കാരായ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം ; മരിച്ചവരില്‍ രണ്ട് മലയാളികൾ

അബുദാബി : യുഎഇയിലെ അബുദാബിയില്‍ വിഷവാതകം ശ്വസിച്ച്‌ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ക്ലീനിങ് ജോലിക്കാരായ തൊഴിലാളികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.മരിച്ചവരില്‍ രണ്ടുപേർ മലയാളികളാണ്. പഞ്ചാബ് സ്വദേശിയാണ് മരിച്ച മറ്റൊരാള്‍.

പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ച മലയാളികള്‍. അബുദാബിയിലെ അല്‍ റീം ഐലൻഡിലെ ഒരു കെട്ടിടത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ ക്ലീനിങ് ജോലി ചെയ്തുവന്നിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news