റിയാദ്: സൗദി- ഒമാൻ അതിർത്തിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം.
ഉംറക്ക് പോയ കാർ മറിഞ്ഞ് കോഴിക്കോട് പയ്യോളി സ്വദേശികൾ ഉൾപ്പെടെ 3 പേരാണ് മരിച്ചത് .
പയ്യോളി ശിഹാബിൻ്റെ ഭാര്യ സഹല മകൾ ആലിയ, എന്നിവരും കണ്ണൂർ മമ്പുറം സ്വദേശി മിസഫ് – സഫീന ദമ്പതികളുടെ മകൻ ദക് വാനും ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നാണ് അപകടം സംഭവിച്ചത്.