റോമിലെ കഫേയില്‍ മൂന്നു സ്ത്രീകള്‍ വെടിയേറ്റു കൊല്ലപ്പെട്ടു

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ കഫേയിലുണ്ടായ വെടിവയ്പില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഒരാള്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ അടുത്ത സുഹൃത്താണ്.
നാലുപേര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ യോഗത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ പുതിയ അധ്യായമാണ് വെടിവയ്പ് എന്ന് റോം മേയര്‍ റോബര്‍ട്ടോ ഗാല്‍ടിയേരി പറഞ്ഞു.

അന്പത്തേഴുകാരനായ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അസോസിയേഷനിലെ ചില അംഗങ്ങളുമായി ഇയാള്‍ നല്ല ബന്ധത്തിലായിരുന്നില്ല.

spot_img

Related Articles

Latest news