കട്ടപ്പനയില്‍ ഓടയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു.തമിഴ്നാട് കമ്പം, ഗൂഡല്ലൂർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം.

കമ്പം സ്വദേശി ജയരാമൻ ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. കട്ടപ്പന പാറക്കടവില്‍ പ്രവർത്തിക്കുന്ന ഓറഞ്ച് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മരിച്ച ജയരാമൻ കരാർ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കം ചെയ്യുമ്ബോഴാണ് അപകടം ഉണ്ടാകുന്നത്.

മൈക്കിള്‍ മാലിന്യ ടാങ്കില്‍ പെട്ടെന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് സുന്ദര പാണ്ഡ്യൻ. രണ്ടുപേരും ബോധം കെട്ടു വീണതോടെ ജയരാമനും ടാങ്കിലേക്ക് ഇറങ്ങി. ഓക്സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കില്‍ മൂന്നുപേരും പെട്ടുപോയി. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് സംഘം രണ്ടുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവില്‍ മൂന്നു പേരെയും പുറത്തെത്തിച്ചു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കും. അതേസമയം, ശുചീകരണ പ്രവർത്തനങ്ങളില്‍ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നോ എന്ന് പരിശോധിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.

spot_img

Related Articles

Latest news