കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലിസിന്റ വിശദീകരണം തേടി. ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്കി എന്ന ആരോപണത്തില്‍ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നഗരസഭ ഭരണപക്ഷം കോടതിയെ സമീപിച്ചത്.
ചെയര്‍പേഴ്സണ്‍ എന്ന നിലയ്ക്ക് നടപ്പിലാക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ സംഘടനകള്‍ തടസം നില്ക്കുകയാണെന്നു ഹരജിക്കാര്‍ ആരോപിച്ചു. നഗരസഭയിലും പരിസരത്തും പ്രതിപക്ഷം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണെന്നും പോലിസ് സംരക്ഷണം നല്കുന്നതിനു ഉത്തരവു നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
നഗരസഭയില്‍ പോലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നു പ്രോസിക്യുഷന് കോടതിയില്‍ അറിയിച്ചു.