തൃശൂരിലെ ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍; കവര്‍ച്ച നടത്തിയത് കടം വീട്ടാനെന്ന് മൊഴി

തൃശൂർ: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയില്‍. ചാലക്കുടി സ്വദേശിയായ റിജോയ് ആണ് പിടിയിലായത്. പ്രത്യേകം അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാവുന്നത്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കടം വീട്ടാനാണ് കൊള്ളയടിച്ചതെന്ന് പ്രതിയുടെ മൊഴി. പത്ത് ലക്ഷം രൂപ പ്രതിയുടെ പക്കല്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്ന ശേഷം പ്രതി പോയത് എറണാകുളം ഭാഗത്തായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോയ പ്രതി ചാലക്കുടി പേരാമ്പ്ര ഭാഗത്തേക്കാണ് പോയത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ക്യാഷ് കൗണ്ടറില്‍ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച്‌ പണം കവർന്നു. കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകള്‍ ആണ് മോഷ്ടാവ് കവർന്നത്.ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ ആയിരുന്നു മോഷണം. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറില്‍ കയ്യുറകളും ഹെല്‍മെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ഭക്ഷണ ഇടവേള ആയതിനാല്‍ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉള്‍പ്പെടെ രണ്ടുപേർ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതില്‍ പുറത്തുനിന്നും പൂട്ടുകയായിരുന്നു. തുടർന്നായിരുന്നു കവർച്ച നടത്തിയത്.

spot_img

Related Articles

Latest news