പ്രവാസികളുടെ പുനരധിവാസ പദ്ധതികളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അലംഭാവം വെടിയുക

റിയാദ്: തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ വാർഷിക പൊതുയോഗം ബത്ഹയിലെ ക്ലാസിക്കൽ ഓഡിറ്റോറിയത്തിൽ നടന്നു, പരിപാടി പ്രസിഡൻ്റ് ഷാജി കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തോട് ചെയ്യുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഗൾഫ് പ്രവാസികളോട് നീതി കാണിക്കാൻ ഇരു സർക്കാറുകളും തയ്യാറാകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

സംഘടനാ ജനറൽ സെക്രട്ടറി സഗീർ അണ്ടാറത്തറ സ്വാഗതവും വാർഷിക പ്രവർത്തന റിപ്പോർട്ടും, സോണറ്റ് കൊടകര വാർഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചു പോയ കൂട്ടായ്മ അംഗങ്ങൾക്കുള്ള റിട്ടയർമെൻറ് ഫണ്ട് വിതരണ റിപ്പോർട്ടും കണക്കുകളും സോണി പാറക്കലും അവതരിപ്പിച്ചു.

കൂട്ടായ്മ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഏരിയ കമ്മിറ്റികളായ ബത്ഹ, ഓൾഡ് സെനയ്യ, മലസ്, സുലൈ, സൂക്ക്മക്ക, ന്യൂസനയ്യ, ബദിയ എന്നീ കമ്മിറ്റികളുടെ വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ചടങ്ങിൽ അവതരിപ്പിച്ചു.

കൂട്ടായ്മ രൂപീകൃതമായ 2006 ജൂൺ 16 മുതൽ 2023 ജൂൺ 16 വരെയുള്ള തൃശൂർ കൂട്ടായ്മയുടെ ലക്ഷ്യത്തെക്കുറിച്ചും ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും സമ്പൂർണ്ണമായ വിശകലനവും വിലയിരുത്തലുകളും മാർഗ്ഗനിർദ്ദേശങ്ങളും കൂട്ടായ്മയുടെ സ്ഥാപക നേതാവ് സുധാകരൻ ചാവക്കാട് മുൻ പ്രസിഡണ്ട് റസാഖ് മുൻ ജനറൽ സെക്രട്ടറി ലെനോ മുട്ടത്ത്, രാജു തൃശ്ശൂർ, രാധാകൃഷ്ണൻ കലവൂർ, എന്നിവർ പൊതുയോഗത്തിന് മുമ്പാകെ വിശദീകരിച്ചു.

കുമാർ ,ജയരാജ് , അനിൽ കുന്നംകുളം ,ബാബു കൊടുങ്ങല്ലൂർ ,രഘുനന്ദൻ ജോയ് ,ഡേവിസ് ,റഫീഖ്, ശശി, പ്രശാന്ത് മലാസ്, ബാലൻ സൂക്മക്ക, ധൻരാജ് ,സുനിൽ പഴഞ്ഞി എന്നിവർ ആശംസകളും ജിജു വേലായുധൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news