തൃശൂർ ജില്ല ഒഐസിസി,ഇൻകാസ് ഗ്ലോബൽ കോർഡിനേഷൻ കമ്മിറ്റി വെർച്വൽ മീറ്റ് നടത്തി

തൃശൂർ: കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി,ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റികളുടെ ഗ്ലോബൽ കോർഡിനേഷൻ യോഗം വെർച്വൽ പ്ലാറ്റ് ഫോം ആയ ഗൂഗിൾ മീറ്റ് വഴി ചേർന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ള പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.ജിസിസി കോർഡിനേറ്റർ.എൻ.പി. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗ് ഡിസിസി പ്രസിഡന്റ്‌ ജോസ് വളളൂർ ഉത്ഘാടനം ചെയ്തു.

തൃശൂർ ജില്ലയിലുള്ള എല്ലാ പ്രവാസികളുടെയും ഡാറ്റ ശേഖരിക്കണമെന്നും ഒഐസിസി / ഇൻകാസ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഡിസിസിയുമായി കൂടുതൽ അടുപ്പിക്കുന്നതിനു ഡിസിസി യിൽ ഒഐസിസി /ഇൻകാസ് പ്രവർത്തകർക്ക് ഒരു ഓഫീസ് റൂം അനുവദിച്ച കാര്യവും ഡിസിസി പ്രസിഡന്റ് ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ഓഫീസ് റൂമിന്റെ പ്രവർത്തനങ്ങൾ ക്രിയാത്മകമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരുന്ന ഡിസിസി പുനസഘടനയിൽ ഒഐസിസി- ഇൻകാസ് പ്രവർത്തകർക്ക് മണ്ഡലം, ബ്ലോക്ക്‌, ഡിസിസി കമ്മിറ്റികളിൽ അർഹമായ പരിഗണന നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി.ഈ കഴിഞ്ഞ പാർലിമെന്റ് തിരെഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ സ്ഥാനാർഥികളയ കെ. മുരളീധരൻ, രമ്യ ഹരിദാസ്, ബെന്നി ബഹ്നാൻ അടക്കമുള്ളവരുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ ഒഐസിസി – ഇൻകാസ് പ്രവർത്തകർക്കും വോട്ട് ചെയ്യാൻ വന്നവർക്കും ഡിസിസി പ്രസിഡന്റ് പ്രത്യകം നന്ദിയും പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി തൃശൂർ ഡിസിസി സെക്രട്ടറി എം. ആർ. രാമദാസ് കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് സാമ്പത്തികമായി വളരേ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കഴിയാവുന്നവർ അദ്ദേഹത്തെ സഹായിക്കണമെന്ന് ഡിസിസി സെക്രട്ടറി രവി ജോസ് താണിക്കൽ യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ യുഎഇ ഇൻകാസ് നേതാക്കൾ ആയ സുഭാഷ് ചന്ദ്രബോസ്,ടി.എ.രവീന്ദ്രൻ,എൻ. എ.ഹസ്സൻ,കെ.എം. അബ്ദുൽ മനാഫ്,
ചന്ദ്രപ്രകാശ് എടമന, നാസർ വലപ്പാട് റിയാദ്,ബെന്നി വടനപ്പള്ളി,ഹമീദ് കണിച്ചട്ടിൽ ദമ്മാം,നെൽസൺ ഐപ്പ്,
ബി. പവിത്രൻ,റിയാസ് ചന്ദ്രപ്പിന്നി,ഫിറോസ് മുഹമ്മദാലി, അലി ആളൂർ,ആന്റോ കുവൈറ്റ്‌,ഉമേഷ്‌ വളളൂർ,താജുദ്ധീൻ ഖത്തർ,ഇ.വി. പ്രദീപ് ഒമാൻ,ഷാജി മോഹൻ ദമാംതുടങ്ങിയവർ ഭാവി പ്രവർത്തങ്ങനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറഞ്ഞു.യോഗത്തിന്ന് കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് ശങ്കർ സ്വാഗതവും ടി.എ. നാസർ നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news