തൃശൂർ ജില്ലാ സൗഹൃദവേദി സൗഹൃദ സംഗമം ശ്രദ്ധേയമായി.

റിയാദ്: സൗദി അറേബ്യ യിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ സൗഹൃദസംഗമവും
2026 ലേ മെംബെർഷിപ്‌ കാമ്പയിനും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

റിയാദ് എക്സിറ്റ് 18 ലെ വലീദ് ഇസ്തിരാഹായിൽ വെച്ച് നടന്ന പരിപാടികൾക്കു സൗഹൃദവേദി പ്രസിഡന്റ് സി വി കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകനും പ്രവാസി സമ്മാൻ ജേതാവുമായ
ശിഹാബ് കൊട്ടുകാട് ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു.

2026 ലെ അംഗത്വ വിതരണം ഇരിഞ്ഞാലക്കുട സ്വദേശി ആഷിക്കിന് അംഗത്വം നൽകി മെമ്പർഷിപ് കമ്മിറ്റി കൺവീനർ ശരത് ജോഷി നിർവഹിച്ചു.
അംഗങ്ങളുടെ മക്കളുടെ വിവാഹത്തിനുള്ള വിവാഹ സമ്മാനങ്ങൾ അടുത്തിടെ വിവാഹിതയായ ഫാത്തിമ റഷീദിന് വേണ്ടി പിതാവ് റഷീദിന് മുൻ വൈസ് പ്രസിഡന്റ് അനിൽ കുമാർ കാരേക്കാട്ടും അഫ്നാനുള്ള വിവാഹസമ്മാനം പിതാവ് ഷഫീക് മുഹമ്മദിന് കുടുംബ സുരക്ഷാ ചെയർമാൻ സുരേഷ് തിരുവില്വാമലയും സമ്മാനിച്ചു.

മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ശരത് ജോഷി, സൂരജ് കുമാർ,
ധനഞ്ജയകുമാർ, പങ്കജാക്ഷൻ, അഷ്‌റഫ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബാബു പൊറ്റേക്കാട് സ്വാഗതവും ഷാഹിദ് അറക്കൽ യോഗത്തിന് നന്ദിയും പറഞ്ഞു.

ചിലങ്ക നൃത്തവിദ്യാലയത്തിലെയും ഭാവാർച്ചന ഡാൻസ് അക്കാഥമിയിലെയും തറവാട് കുടുംബ കൂട്ടായ്മയിലെയും കുട്ടികൾ അവതരിപ്പിച്ച തിരുവാതിര കളി, ക്‌ളാസിക്കൽ ഡാൻസ് , സിനിമാറ്റിക് ഡാൻസ്, ഫോക് ഡാൻസ് എന്നിവയും സൗഹൃദവേദി അംഗങ്ങളായ നമസ്തേ സന്തോഷ്‌ ,ദിവ്യ പ്രശാന്ത്, കീർത്തി രാജൻ, വിഷ്ണു, ജീവൻ, ലേഖ, ജാവേദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും പരിപാടികൾക്ക് കൂടുതൽ മിഴിവേകി. അക്ഷിക മഹേഷ്‌ വാര്യർ പ്രോഗ്രാമിന്റെ അവതാരിക ആയിരുന്നു.

spot_img

Related Articles

Latest news