തൃശൂർ പരാജയം അപ്രതീക്ഷിതം; ഒഐസിസി തൃശൂർ ജില്ല റിയാദ് കമ്മിറ്റി

റിയാദ്: കെ മുരളീധരന്റെ തൃശൂർ മണ്ഡലത്തിൽ ഉണ്ടായ പരാജയം ജില്ലാ ഓഐസിസി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന റിസൾട്ട് ഒരിക്കലും മറക്കാനാവാത്ത വിങ്ങലായി മാറി. പരമ്പരാഗതമായി യുഡിഎഫിന് കിട്ടാറുള്ള പല ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായതായും,അതേടാപ്പം എൽഡിഎഫിന്റെ പല പഞ്ചായത്തുകളിലെ വോട്ടുകൾ ബിജെപിക്ക് പോൾ ചെയ്തതും പരാജയത്തിന് മുഖ്യ കാരണമായി. മുൻ എംപി പ്രതാപന്റെ ആശിർവാദത്തോടുകൂടി തന്നെയാണ് കെ മുരളീധരൻ തൃശൂരിൽ മത്സരത്തിൽ എത്തിയത്, അമിത ആത്മ വിശ്വാസം പ്രവർത്തകരുടെ ഇടയിൽ ഉണ്ടാവുകയും അത് പ്രചരണ രംഗത്ത് ബിജെപി വളരെ പുറകിലായിരുന്നിട്ടും പാളിച്ചകൾ എന്തെല്ലാമാണെന്ന് നേതൃത്വം പരിശോധിക്കണം. ഡിസിസി പ്രസിഡണ്ട് അതിനു വേണ്ട മുൻകൈയെടുക്കണമെന്നും ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

എന്നാൽ ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം ജനാധിപത്യ വിശ്വാസികളിൽ ആശ്വാസമേകുന്നതാണ്. ശക്തമായ പ്രതിപക്ഷം ആകാൻ കഴിഞ്ഞതിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് എല്ലാ പിന്തുണയും നൽകിക്കൊണ്ട് യുഡിഎഫിന് വോട്ട് ചെയ്ത മുഴുവൻ ജനാധ്യപത്യ വിശ്വാസികളോടും തൃശ്ശൂർ ജില്ലാ ഐസിസി നന്ദിയും കടപ്പാടും അറിയിക്കുന്നു. തൃശൂരിലെ നേരിട്ട ഈ പരാജയം അടുത്തുവരുന്ന ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങണമെന്ന് കൂടി റിയാദ് തൃശൂർ ജില്ലാ ഒഐസിസി പ്രസിഡണ്ട് നാസർ വലപ്പാട് വാർത്താ കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news