റിയാദ്: പ്രവാസലോകത്തെ തണുപ്പേറിയ കാലാവസ്ഥയിലും ആവേശം വിതറി ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ പതിനഞ്ചാമത് വാർഷികാഘോഷം സമാപിച്ചു. എക്സിറ്റ് 18-ലെ വലീദ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ‘കെ. കരുണാകരൻ നഗറിൽ’ നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കോർത്തിണക്കി അദ്ദേഹം നടത്തിയ പ്രസംഗം സദസ്സിന് ആവേശമായി. ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ യഹയാ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. പ്രവാസ ലോകത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി.
വാർഷികാഘോഷത്തിന് മിഴിവേകാൻ പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിമുമായ ജാസിം ജമാൽ നയിച്ച സംഗീതനിശയും അരങ്ങേറി. തണുപ്പിനെ മറന്ന് നൂറുകണക്കിന് ആളുകളാണ് സംഗീതവിരുന്നിൽ പങ്കുചേർന്നത്.
ജില്ലയുടെ സ്നേഹോപഹാരം മുൻ പ്രസിഡണ്ട് സുരേഷ് ശങ്കറിന്റെ നേതൃത്വത്തിൽ മുഖ്യാതിഥിക്ക് കൈമാറി.സെൻട്രൽ കമ്മറ്റി മുൻ പ്രസിഡന്റ് അബ്‌ദുള്ള വല്ലഞ്ചിറ, ഗ്ലോബ്ൽ അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മറ്റി
ജനറൽ സെക്രട്ടറിറഹ്‌മാൻ മുനമ്പത് ,സെൻട്രൽ കമ്മറ്റി ഭാരവാഹികളായ നിഷാദ് ആലംകോട്, മുഹമ്മദലി മണ്ണാർക്കാട് , രഘു നാഥ് പറശനികടവ് , ഷുക്കൂർ ആലുവ,ബാലു കുട്ടൻ ,സജീർ പൂന്തുറ,അമീർ പട്ടണം,സക്കിർ ദാനത്
ഷാനവാസ് മുനമ്പത്
മലപ്പുറം ജില്ല അദ്ധ്യക്ഷൻ സിദ്ധിക്ക് കല്ലു പറമ്പൻ,വനിതാ വേദി അധ്യക്ഷ
മൃതുല വിനീഷ് എന്നിവർ ആശംസകൾ നേർന്നു.
തൃശ്ശൂർ ജില്ലാ കമ്മറ്റിയിലെ
മാള മുഹായുദ്ധീൻ ,ജയൻ കൊടുങ്ങല്ലൂർ ഗഫൂർ ചെന്ത്രാപ്പിന്നി, മുസ്തഫ പുനലത്ത്, ജോണി മാഞ്ഞൂരാൻ , ഇബ്രാഹിം ഷാനവാസ് , ലോറൻസ്, റസാഖ് ചാവക്കാട്, ഷാനവാസ് പുനലത്ത്, രാജേഷ് ഉണ്ണിയാട്ടിൽ, നിസാർ മാള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
റിയാദിലെ അനുഗ്രഹീത കലാകാരന്മാർ അണിയിച്ചൊരുക്കിയ
പാട്ടും ഡാൻസും. കാണികളെ ആകർഷിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സെയ്ഫ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ-സെൻട്രൽ കമ്മിറ്റിയിലെ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

