ജോലി നഷ്ടപ്പെട്ട തൃശൂർ സ്വദേശിക്കു ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി ടികെറ്റ് നൽകി.

റിയാദ്: റിയാദിലെ സ്വകാര്യ ക്ളീനിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ ഗുരുവായൂർ സ്വദേശിനി സുധക്കു ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി നാട്ടിലേക്ക് പോകാനുള്ള ടികെറ്റ് നൽകി സഹായിച്ചു.

ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ സുരേഷ് ശങ്കർ, യഹിയ കൊടുങ്ങലൂർ, രാജു തൃശൂർ, സോണി പാറക്കൽ എന്നിവർ ചേർന്ന് അവർക്കുള്ള ടികെറ്റ് നൽകി.

കഴിഞ്ഞ രണ്ടു വർഷകാലമായി ജോലിയും ശമ്പളവും ഇല്ലാതെ വളരെ പ്രയാസത്തിൽ കഴിയുകയായിരുന്നു ഇവർ.
ഇവരുടെ വിഷയം റിയാദ് ഹെൽപ്പ് ഡെസ്‌കിന്റെ ശ്രദ്ധയിൽ പെടുകയും അവർ ഇന്ത്യൻ എംബസിയെ അറിയിക്കുകയും ചെയ്തതിന്റെ ഫലമായി ഇവർക്ക് ഫൈനൽ എക്സിറ്റ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

നാട്ടിൽ പോകുന്നതിനുള്ള ടിക്കറ്റിന് ബുദ്ധിമുട്ടിയ ഇവരുടെ വിഷയം സാമൂഹിക പ്രവർത്തകനായ നൗഷാദ് ആലുവ ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് അവർക്കു നാട്ടിൽ പോകുന്നതിനുള്ള ടികെറ്റ് ലഭ്യമായത്.

കഴിഞ്ഞ കുറെ മാസങ്ങളായി
ഹെല്പ് ഡെസ്ക് പ്രവർത്തകർ അവർ താമസിച്ച ക്യാബ് സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ഇക്കാമ കാലാവധി കഴിഞ്ഞതുകൊണ്ട് ആണ് അവരെ നാട്ടിൽ അയക്കാൻ കാലതാമസം ഉണ്ടായത്. അവർക്ക് വേണ്ടുന്ന സഹായങ്ങൾ എല്ലാം റിയാദ് ഹെല്പ് ഡസ്ക് പ്രവർത്തകരായ നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ,ഡോമനീക് സാവിയോ, ഷൈജു പച്ച, നവാസ് കണ്ണൂർ, മുജീബ് കായം കുളം, സജിൻ നിഷാൻ ഷൈജു നിലമ്പൂർ, റിജോ പെരുമ്പാവൂർ
ചെയ്തു കൊടുത്തിരുന്നത്.
തുച്ഛമായ ഇവരുടെ ശമ്പളത്തിൽ ആണ് നാട്ടിൽ ചികിത്സയിലുള്ള അസുഖബാധിതനായ ഭർത്താവിന്റെ കാര്യങ്ങൾ നടന്നു പോയിരുന്നത്.

ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളോടും റിയാദ് ഹെല്പ് ഡസ്ക് പ്രവർത്തകരോടും നന്ദി പറഞ്ഞാണ് സുധ യാത്രയാകുന്നത്.

spot_img

Related Articles

Latest news