റിയാദ്: സൗദി അറേബ്യ യിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ
2026 ലേ മെംബെർഷിപ് കാമ്പയിന് നാളെ തുടക്കം കുറിക്കും.
റിയാദ് എക്സിറ്റ് 18 ലെ വലീദ് ഇസ്തിരാഹായിൽ വെച്ച് നടക്കുന്ന പരിപാടികൾക്കു സൗഹൃദവേദി കുടുംബങ്ങങ്ങളോടൊപ്പം റിയാദിലെ സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. സൗഹൃദവേദി അംഗങ്ങളുടെ വൈവിധ്യമാർന്ന കലാവിരുന്നും മെംബെർഷിപ് കാമ്പായിനോട് ചേർന്നു ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.
തൃശൂർ ജില്ലാ നിവാസികളായ ആർക്കും ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കാവുന്നതാണ്. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക.
കൃഷ്ണകുമാർ. 0502980032
ശരത് ജോഷി.0500215069
ഷാഹിദ് അറക്കൽ
0568499307

