ഇരുമുന്നണികളിലും സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ..

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന ച​​​​ർ​​​​ച്ച കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ജോസഫ് വിഭാഗത്തി​​​​ൽ ത​​​​ട്ടിനി​​​​ല്ക്കു​​​​ന്നു. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു ന​​​​ൽ​​കേ​​​​ണ്ട സീ​​​​റ്റ് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​ണ് പ്ര​​ധാ​​ന​​മാ​​യും ത​​​​ർ​​​​ക്കം. ​​കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​നായി പി.​​​​ജെ. ജോ​​​​സ​​​​ഫ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ച​​ർ​​ച്ച.സി​​​​റ്റിം​​​​ഗ് സീ​​​​റ്റാ​​​​യ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി കൂ​​​​ടാ​​​​തെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, പൂ​​​​ഞ്ഞാ​​​​ർ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ര​​​​ണ്ടു സീ​​​​റ്റു​​​​ക​​​​ൾ കൂ​​​​ടി ന​​​​ല്കി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പിനാണു സാ ധ്യത. ഇ​​​​ന്ന് അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യേക്കും. മു​​​​സ്‌​​ലിം ലീ​​​​ഗു​​​​മാ​​​​യു​​​​ള്ള സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ൽ നേ​​​​ര​​​​ത്തേ ത​​​​ന്നെ ഏ​​​​ക​​​​ദേ​​​​ശ ധാ​​​​ര​​​​ണ ആ​​​​യി​​​​രു​​​​ന്നു. 27 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​​​​​വും ലീ​​​​ഗ് മ​​​​ത്സ​​​​രി​​​​ക്കു​​​​ക. തെ​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പു​​​​ന​​​​ലൂ​​​​ർ സീ​​​​റ്റ് ച​​​​ട​​​​യ​​​​മം​​​​ഗ​​​​ല​​​​വു​​​​മാ​​​​യി ​​വ​​​​ച്ചു​​​​മാ​​​​റു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ച​​​​ട​​​​യ​​​​മം​​​​ഗ​​​​ല​​​​ത്തെ പ്രാ​​​​ദേ​​​​ശി​​​​ക കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽനി​​​​ന്ന് എ​​​​തി​​​​ർ​​​​പ്പ് ഉ​​​​യ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മാ​​​​റ്റം ഉ​​​​ണ്ടാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​മു​​​​ണ്ട്.

spot_img

Related Articles

Latest news