ഇടുക്കി ഗ്രാമ്പിയിൽ മയക്കുവെടി വച്ച് പിടികൂടി കൊണ്ടുവന്ന കടുവ ചത്തു.ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം
വെടിവെച്ചിരുന്നു.
ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളർത്തു നായയെയും കടിച്ചുകൊന്നിരുന്നു. പിൻകാലിൽ പരിക്കേറ്റ കടുവയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ജനവാസ മേഖലയിലെത്തി വളർത്തു മൃഗങ്ങളെ കടിച്ചുകൊന്നത്.