രോഗിയുമായി പോയ ആംബുലൻസ് സ്കൂട്ടറില്‍ ഇടിച്ചു; യുവാവ് മരിച്ചു

തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഹോട്ടല്‍ ജീവനക്കാരനായ യുവാവ് മരിച്ചു. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയല്‍ പള്ള്യാലില്‍ ജലീലിന്‍റെയും സജ്നയുടേയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.തിരുവല്ല – അമ്ബലപ്പുഴ സംസ്ഥാന പാതയില്‍ കച്ചേരിപ്പടിയില്‍ ബുധനാഴ്ച പകല്‍ രണ്ടരയോടെ ആയിരുന്നു അപകടം.

തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറില്‍ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു.

പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസുമായാണ് സ്കൂട്ടർ കൂട്ടി ഇടിച്ചത്.

ഉടൻ മറ്റ് രണ്ട് ആംബുലൻസുകള്‍ എത്തിച്ചു. പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഷിഫാനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. വയറിന്‍റെ ഭാഗത്തും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

spot_img

Related Articles

Latest news