ടി.​ എം.​ ഡ​ബ്ല്യു.​ എ. ജി​ദ്ദ നാ​നോ ക്രി​ക്ക​റ്റ് 2021 സംഘടിപ്പിച്ചു

ജി​ദ്ദ: യു.​ടി.​എ​സ്.​സി, ഗാ​ര്‍​ഡ​ന്‍ ലൈ​റ്റ്സ്, മൈ ​ഓ​ണ്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ല​ശ്ശേ​രി മാ​ഹി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ദ്ദ (ടി.​എം.​ഡ​ബ്ല്യു.​എ) അം​ഗ​ങ്ങ​ള്‍ക്കാ​യി ന​ട​ത്തി​യ നാ​നോ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെന്‍റി​ല്‍ മ​ക്​​​ബൂ​ല്‍ ന​യി​ച്ച പ​ള്ളൂ​ര്‍ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യി.

ഫൈ​ന​ലി​ല്‍ അ​ജ്മ​ല്‍ ന​യി​ച്ച മാ​ഹി സ്ട്രൈ​ക്കേ​ഴ്സി​നെ​യാ​ണ് പ​ള്ളൂ​ര്‍ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് തോ​ല്‍പി​ച്ച​ത്. ഫൈ​ന​ലി​ല്‍ മി​ക​ച്ച ആ​ള്‍റൗ​ണ്ട് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​സ്‌​ലം മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​യി. ടൂ​ര്‍​ണ​മെന്‍റി​ലൂ​ട​നീ​ളം മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച പ​ള്ളൂ​ര്‍ നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്റെ അ​ന​സ് അ​സീ​സി​യ​യെ ടൂ​ര്‍ണ​മെന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.ടൂ​ര്‍ണ​മെന്‍റി​ലെ മി​ക​ച്ച ബൗ​ള​റാ​യി തം​സീ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ടൂ​ര്‍ണ​മെന്‍റി​ല്‍ ആ​റു ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. മൂ​ന്നു ടീ​മു​ക​ളു​ള്ള ര​ണ്ടു പൂ​ളു​ക​ളി​ലാ​യി അ​ഞ്ച്​ ഓ​വ​ര്‍ വീ​ത​മു​ള്ള രീ​തി​യി​ലാ​ണ് ടൂ​ര്‍ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ച്ച​ത്. ടി.​വി. റി​യാ​സ് ക്യാ​പ്റ്റ​നാ​യ ധ​ര്‍​മ​ടം സൂ​പ്പ​ര്‍ കി​ങ്​​സ്, ഖാ​ലി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ പ​ള്ളി​ത്താ​ഴെ ടാ​സ്‌​കെ​ഴ്​​സ്, അ​ന​സ് കൊ​ച്ചു​പ​ള്ളി നാ​യ​ക​നാ​യ ചി​റ​ക്ക​ര ​െഡ​യ​ര്‍ ഡെ​വി​ള്‍സ്, ഫി​റോ​സ് ന​യി​ച്ച സൈ​ദാ​ര്‍പ​ള്ളി കി​ങ്​​സ് എ​ന്നി​വ​യാ​ണ് ടൂ​ര്‍ണ​മെന്‍റി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു ടീ​മു​ക​ള്‍.

വി​ജ​യി​ക​ള്‍ക്കു​ള്ള ട്രോ​ഫി പ​ള്ളൂ​ര്‍ ക്യാ​പ്റ്റ​ന്‍ മ​ക്ബൂ​ല്‍, യു.​ടി.​എ​സ്.​​സി പ്ര​തി​നി​ധി അ​ശ്​​ഫാ​ഖി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്കു​ള്ള ട്രോ​ഫി ഗാ​ര്‍​ഡ​ന്‍ ലൈ​റ്റ്സ് പ്ര​തി​നി​ധി റ​ഫ്ഷാ​ദ് സ​മ്മാ​നി​ച്ചു. ഷ​മീ​മിന്റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി ടി.​എം.​ഡ​ബ്ല്യു.​എ ജി​ദ്ദ പ്ര​സി​ഡ​ന്‍​റ്​ വി.​പി. സ​ലീം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും കെ.​എം. അ​ബ്​​ദു​ല്‍ക​രീം, എം.​പി. അ​ന്‍​വ​ര്‍, എ.​കെ. അ​നീ​സ്, അ​ര്‍​ഷാ​ദ് അ​ച്ചാ​ര്‍​ത്ത്, ന​ഷ്‌​രി​ഫ്, അ​ബൂ​ബ​ക്ക​ര്‍, അ​ബ്​​ദു​ല്‍ റാ​സി​ക്, സി​യാ​ദ് കി​രാ​ടാ​ന്‍, ക​ബീ​ര്‍, നൗ​ഷാ​ദ് നൗ​ബോ​യ്, ഫാ​സി​ല്‍, ആ​ഷി​ര്‍, മെ​ഹ​ഫു​സ് എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു. സ്‌​പോ​ര്‍ട്‌​സ് ക​ണ്‍വീ​ന​ര്‍ മ​നാ​ഫ് ജി.​കെ. നി​ര്‍ഷാ​ദ്, ന​ഷ്​​രി​ഫ്, സൂ​മ​റാ​ദ്, റി​ജാ​സ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ള്‍ നി​യ​ന്ത്രി​ച്ചു. നി​ര്‍​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

spot_img

Related Articles

Latest news