ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ച് ഡിഎംകെ നേതൃത്വത്തിലുള്ള യുപിഎ സഖ്യം. സഖ്യ ധാരണ അനുസരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കടയ്യനല്ലൂര്‍, വാണിയമ്പാടി, ചിദംബരം എന്നീ മൂന്നു മണ്ഡലങ്ങളിലായിരിക്കും മത്സരിക്കുക.
കടയനല്ലൂരില്‍ കെഎഎം അബൂബക്കര്‍,വാണിയമ്പാടിയില്‍ നയീം, ചിദംബരത്ത് അബ്ദുറഹിമാന്‍ റബ്ബാനി എന്നിവരെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.