ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി.സെപ്തംബർ 30 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആരാധനാലയങ്ങളിലെ ഉൽസവങ്ങൾ, രാഷ്ട്രിയ സാമൂഹിക സംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. കടുത്ത കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പരിപാടികൾ നടത്താൻ അനുവാദമുളളൂ.
കേരളത്തിൽ കൊറോണ , നിപ തുടരുന്ന സാഹചര്യത്തിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.ഇരു സംസഥാനങ്ങൾക്കും ഇടയിൽ ബസ് ഗതാഗതം പുന:സ്ഥാപിക്കില്ലയെന്നും മന്ത്രി നിർദ്ദേശം നൽകി.