ന്യൂഡല്‍ഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുളളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുളള നടപടികള്‍ പൂര്‍ത്തിയാക്കി മതിയായ സൗകര്യം ഒരുക്കിത്തരുമെന്നും വി.മുരളീധരന് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചില ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എമിഗ്രേഷൻ നടപടികൾ കർശനമായത് നേപ്പാൾ വഴി യാത്രക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
പുതിയ തീരുമാനത്തോടെ നിരവധി യാത്രക്കാർക്ക് യാത്ര ദുരിതം ലഘൂകരിക്കപ്പെടും .