ദിവസവും ചിക്കന്‍ നിര്‍ബന്ധമാണോ?; എങ്കില്‍ ഇതറിഞ്ഞോളൂ

ദിവസേന കോഴിയിറച്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ ആകും നമ്മളില്‍ ഭൂരിഭാഗവും.

പച്ചക്കറികളെക്കാള്‍ പ്രോട്ടീനും, മറ്റ് പോഷകങ്ങളും ചിക്കനില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് അതിവേഗം പോഷകങ്ങളുടെ അഭാവം പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ കോഴിയിറച്ചി അമിതമായാല്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.

പണ്ട് കാലങ്ങളില്‍ കറി വയ്‌ക്കാനായി വീടുകളില്‍ നിന്നും വാങ്ങുന്ന നാടന്‍ കോഴികളൊയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കില്‍, ഇന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ബ്രോയിലര്‍ കോഴിയാണ് എല്ലാവര്‍ക്കും പ്രിയം. ബ്രോയിലര്‍ കോഴികള്‍ വേഗത്തില്‍ വളരുന്നതിനും തൂക്കം കൂടുന്നതിനും ഹോര്‍മോണുകള്‍ കുത്തിവയ്‌ക്കാറുണ്ട് എന്ന കാര്യം ബഹുഭൂരിഭാഗം പേര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ ഇത്തരം ഇറച്ചി അമിതമായി കഴിച്ചാല്‍ നമ്മുടെ ശരീരത്തിലെ ഹോര്‍മോണിലും വ്യതിയാനം ഉണ്ടാകും. ഇത് പൊണ്ണത്തടി, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്ക് കാരണം ആയേക്കാം.

ദൈനംദിന കലോറി ഉപഭോഗത്തില്‍ ഒരാള്‍ക്ക് 10 മുതല്‍ 35 ശതമാനം വരെ പ്രോട്ടീന്‍ ഉണ്ടായിരിക്കണം. കോഴിയിറച്ചില്‍ പ്രോട്ടീന്‍ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ഥിരമായി ചിക്കന്‍ കഴിക്കുന്നത് ശരീരത്തില്‍ പ്രോട്ടീനിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് ശരീര ഭാരം വര്‍ദ്ധിക്കുന്നതിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും വഴിവയ്‌ക്കും.

ചിക്കന്‍ ദിവസേന കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കൊളസ്‌ട്രോള്‍, ഹൃദ്രോഗം എന്നിവയ്‌ക്ക് കാരണമാകും.

ശരീഭാരം അടിക്കടി വര്‍ദ്ധിക്കുന്നതും, കുറയുന്നതും ശരീരത്തിന് ദോഷമാണ്. അതിനാല്‍ ശരീരഭാരം മതിയായ രീതിയില്‍ നിലനിര്‍ത്തണം. കോഴിയറിച്ച്‌ ധാരാളമായി കഴിക്കുന്നവരില്‍ ഇതിന് കഴിയാതെ വരും. പെട്ടെന്ന് ശരീര ഭാരം ഉയരാന്‍ ഇത് കഴിക്കുന്നത് കാരണമാകും. കറിവെച്ച്‌ കഴിക്കുന്നതിനേക്കാള്‍ വറത്തും, പൊരിച്ചും ചിക്കന്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗവും. ഇതും ശരീരത്തിന് ദോഷമാണ്.

അടുത്തിടെയായി ചിക്കനില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ നിന്നും ഭക്ഷ്യവിഷബാധ ഏറ്റവും വേഗത്തിലേല്‍ക്കാന്‍ സാദ്ധ്യതയുള്ള ഭക്ഷ്യവിഭവമാണ് ചിക്കന്‍ എന്ന് മനസ്സിലാക്കാം. ചിക്കന്‍ ശരിയായ പാകം ആക്കി വേണം കഴിക്കാന്‍. അല്ലാത്ത പക്ഷം ഇതിലെ സാല്‍മൊണെല്ല എന്ന ദോഷകരമായ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയും, ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. പഴയ ചിക്കന്‍ കഴിക്കുന്നതും, ഇറച്ചി വീണ്ടും വീണ്ടും ചൂടാക്കുന്നതും ശരീരത്തിന് ഏറെ അപകടമാണ്.

ബ്രോയിലര്‍ കോഴികളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്‌ക്കാറുണ്ട്. ഇത് മനുഷ്യശരീരത്തില്‍ എത്തുമ്ബോള്‍ നമ്മുടെ പ്രതിരോധ ശേഷിയെ ബാധിക്കും.

spot_img

Related Articles

Latest news