ന്യൂഡല്‍ഹി: ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്പുകളില്‍ മുന്‍നിരയിലാണ് വാട്‌സ്‌ആപ്പ്.
സങ്കീര്‍ണതകള്‍ ഇല്ലാതെ എളുപ്പം സന്ദേശങ്ങള്‍ അയ്ക്കാന്‍ സാധിക്കും എന്നതാണ് വാട്‌സ്‌ആപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നത്. എന്നാല്‍ വലിയ ഫയലുകള്‍ വാട്‌സ്‌ആപ്പ് വഴി അയക്കാന്‍ കഴിയില്ല എന്നതാണ് പൊതുധാരണ. പലപ്പോഴും ഉയര്‍ന്ന ഫയലുകള്‍ അയക്കേണ്ടി വരുമ്ബോള്‍ ടെലിഗ്രാം പോലുള്ള മറ്റു സോഷ്യല്‍മീഡിയ ആപ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
എന്നാല്‍ ഇതിന് പരിഹാരം ഉണ്ടെന്നാണ് വാട്‌സ്‌ആപ്പ് പറയുന്നത്. സാധാരണരീതിയില്‍ 16 എംബി വരെ സൈസുള്ള ഫയലുകളാണ് അയക്കാന്‍ സാധിക്കുക. എന്നാല്‍ ഡോക്യൂമെന്റ് ഓപ്ഷന്‍ വഴി ഫയലുകള്‍ അയക്കുകയാണെങ്കില്‍ രണ്ടു ജിബി വരെ സാധിക്കുമെന്നാണ് വാട്‌സ്‌ആപ്പ് പറയുന്നത്. ഡോക്യൂമെന്റ് ഓപ്ഷന്‍ ഉപയോഗിക്കുന്ന വിധം താഴെ:
ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നയാളുടെ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക
സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക
മീഡിയ ഓപ്ഷന്‍ തെരഞ്ഞെടുക്കുക
ഡോക്യൂമെന്റ്‌സില്‍ ക്ലിക്ക് ചെയ്യുക
ചിത്രമോ, ഓഡിയോ ക്ലിപ്പോ, വീഡിയോയോ ആവശ്യം ഏതെന്ന് നോക്കി തെരഞ്ഞെടുക്കുക
തുടര്‍ന്ന് ഫയല്‍ പങ്കുവെയ്ക്കുക