ഇന്ന് ഓശാന ഞായര്‍, കുരുത്തോലകളേന്തി വിശ്വാസികള്‍ ഓര്‍മ പുതുക്കും; വിശുദ്ധവാരത്തിന് തുടക്കം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

ലോക ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തിയാണ് ഓശാന ഞായര്‍ ആഘോഷിക്കുക.സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് കടക്കുന്നത്.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്. യേശുക്രിസ്തുവിനെ യഹൂദജനത ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.

വ്യാഴം പെസഹയും, തൊട്ടടുത്ത് ദുഖവെള്ളിയും, ഞായർ ഉയിർപ്പ് ദിനവുമായാണ് ആചരിക്കുന്നത്. പെസഹദിനത്തില്‍ പള്ളികളില്‍ കാലുകഴുകല്‍ ശുശ്രൂഷയും തിരുക്കർമ്മങ്ങളും നടക്കും. കുരിശുമരണത്തെ അനുസ്മരിപ്പിക്കുന്ന പീഡാനുഭവ പ്രദക്ഷിണമാണ് വെള്ളിയാഴ്ചയിലെ പ്രധാന തിരുക്കർമ്മം. ശനി അർധരാത്രിയോടെയാകും പള്ളികളില്‍ ഉയിർപ്പ് ഞായർ ആചരണം നടക്കുക. ഇതോടെ വിശുദ്ധവാരത്തിനും വലിയ നോമ്പിനും സമാപനമാകും.

spot_img

Related Articles

Latest news