സുരക്ഷാ നാളികേര ഉത്പാദക ഫെഡറേഷൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് നാളികേര ദിനത്തിൽ കൊട്ടിയൂർ കൃഷിഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് ധർണ. നാളികേര താങ്ങുവില കർഷകനു നൽകുക, സർക്കാരുകൾ ഇടപെട്ട് നാളികേര വില വർധന നടപ്പാക്കുക, റബ്ബർ, കുരുമുളക് തുടങ്ങിയവയുടേയും വിലയിടിച്ചിലിൽ ഇടപെടുക, ബഫർ സോൺ നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.
02/09/22