സ്വര്‍ണവിലയില്‍ വൻ ഇടിവ്: ഇന്ന് പവന് 800 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 5,600 രൂപയിലെത്തി. മൂന്ന് ദിവസംകൊണ്ട് 1,280 രൂപയാണ് പവനു കുറഞ്ഞത്. അതേസമയം, വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. മൂന്ന് രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.

spot_img

Related Articles

Latest news