കണ്ണൂർ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയില്‍ സഫീർ അമാനിയുടെയും കെ.ആർ.ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.
ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം മെരുവമ്പായി മഖാം ഖബർസ്ഥാനില്‍ ഖബറടക്കി.സഹോദരങ്ങള്‍: ആയിഷ ബത്തൂല്‍, മുഹമ്മദ്, അഹീദ് ഫഹീം (മൂവരും നീർവേലി യു.പി സ്കൂള്‍ വിദ്യാർഥികള്‍). സഫീർ അമാനി-ഫാത്തിബി ദമ്പതികളുടെ മൂന്നു കുട്ടികള്‍ നേരത്തേ മരണപ്പെട്ടിരുന്നു