ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത വനിതാ ഗുസ്തി താരങ്ങളായ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ സസ്പെൻഡ് ചെയ്തു. ഒളിമ്പിക്സ് താമസവുമായി ബന്ധപ്പെട്ട മോശം പെരുമാറ്റത്തിനാണ് സസ്പെൻഷൻ.
വിനീഷിന്റെ പ്രതികരണത്തിന്റെ ശേഷമായിരിക്കും തുടർ നടപടി. ഹംഗറിയില്‍ വോളെര്‍ അകോസിന് കീഴില്‍ പരിശീലനത്തിലായിരുന്ന വിനേഷ് അവിടെ നിന്നാണ് ടോക്യോയിലെത്തിയത്.തുടർന്ന് മറ്റു താരങ്ങളോടൊപ്പം ഗെയിംസ് വില്ലേജിൽ താമസിക്കാൻ നിർദ്ദേശിച്ചത് നിരസിച്ചതിനാണ് നടപടി.മറ്റു ഗുസ്തി താരങ്ങളായ സോനം മാലിക്, അന്‍ഷു മാലിക്, സീമ ബിസ്ല എന്നിവര്‍ക്കൊപ്പമാണ് ഗെയിംസ് വില്ലേജില്‍ വിനേഷിന് റൂം നല്‍കിയിരുന്നത്. കോവിഡ് വ്യാപന സാധ്യത ആരോപിച്ചു താമസം നിഷേധിക്കുകയായിരുന്നു.
ടോക്യോയിലേക്ക് പോകും മുമ്പ് റെസ്ലിങ് ഫെഡറേഷന് ഓഫീസിലെത്തി പാസ്പോര്‍ട്ട് വാങ്ങാൻ സോനം സ്റ്റാഫ് അംഗങ്ങളെ ഏൽപ്പിച്ചതാണ് നോട്ടീസിന് കാരണം. നേരിട്ടോ കുടുംബമോ എത്തണമെന്നാണ് നിർദ്ദേശം.