ടോക്കിയോ: ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ചൈനയുടെ നേട്ടം. യാംഗ് ക്വിയാൻ ആണ് ചൈനയ്ക്കായി സ്വർണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് റിക്കാർഡോടെയാണ് സ്വർണനേട്ടം. സ്കോർ: 251.8.
റഷ്യയുടെ അനസ്താസിയ ഗാലാഷിന വെള്ളിയും സ്വിറ്റ്സർലൻഡിന്റെ നിന ക്രിസ്റ്റൻ വെങ്കലവും നേടി. അനസ്താസിയ 251.1 പോയിന്റും നിന ക്രിസ്റ്റൻ 230.6 പോയിന്റുമാണ് വെടിവച്ചിട്ടത്.
ഈ ഇനത്തിൽ ഇന്ത്യൻ മെഡല്‍ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവർ യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു. 626.5 പോയന്റുമായി എളവേണില്‍ വാളറിവാൻ 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
തീര്‍ത്തും നിരാശപ്പെടുത്തിയ അപൂര്‍വി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.