ചൈനീസ് താരം മരുന്നടി സംശയത്തിൽ.

ടോക്കിയോ- ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലായ വെള്ളി വൈകാതെ സ്വര്‍ണം ആയി മാറാന്‍ സാധ്യത. രാജ്യത്തിന്റെ അഭിമാനം വോനോളം ഉയര്‍ത്തി ശനിയാഴ്ചയാണ് ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു വെള്ളി മെഡല്‍ നേടിയത്. മീരയെ പിന്നിലാക്കി ഒന്നാമതെത്തിയ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ഹൗ ഷിഹുയി ഉത്തേജക മരുന്നടി സംശയത്തിന്റെ നിഴലിലായതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ സാധ്യത തെളിയുന്നത്. ഷിഹുയി ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരാകണമെന്ന് ആന്റി ഡോപിങ് ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരോട് ടോക്കിയോയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു. ഉടന്‍ പരിശോധന നടന്നേക്കും. മരുന്നടിച്ചതായി തെളിഞ്ഞാല്‍ ഷിഹുയി അയോഗ്യയാക്കപ്പെടും. രണ്ടാം സ്ഥാനത്തുള്ള മീരയെ ഒന്നാം സ്ഥാനക്കാരിയായി പ്രഖ്യാപിക്കുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വര്‍ണമായി മാറും. മെഡല്‍ നേട്ടത്തിനു ശേഷം ടോക്കിയോയില്‍ നിന്ന് യാത്ര തിരിച്ച മീര ഇന്ന് ഇന്ത്യയിലെത്തി.

spot_img

Related Articles

Latest news