ടോക്കിയോ: പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ടി -47 ഹൈജമ്പ് മത്സരത്തിൽ ഇന്ത്യക്കു മെഡൽ നേട്ടം. 23-കാരനായ നിഷാദ് കുമാർ ആണ് ഇന്ത്യക്കു വേണ്ടി മെഡൽ നേടിയത്. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ബഡൗൺ ഗ്രാമമാണ് നിഷാദ് കുമാറിന്റെ സ്വദേശം.
14 വർഷം മുമ്പ് കാലിത്തീറ്റ മുറിക്കുന്ന യന്ത്രത്തിൽ നിഷാദിന്റെ വലതുകൈ നഷ്ടമായിരുന്നു. കഠിനാധ്വാനത്തിനു ലഭിച്ച പ്രതിഫലമാണെന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
അമേരിക്കക്കാരായ റോഡെറിക് ടൗൺസെന്റ് സ്വർണവും , ഡാളസ് വൈസ് വെങ്കലവും കരസ്ഥമാക്കി .