തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചു. നിലവിൽ കേരള ഫിനാന്‍ഷ്യല്‍ കോർപറേഷന്‍ എംഡിയാണ്.
ഒരു വർഷമാണ് കാലാവധിയെന്ന് ഉത്തരവിൽ പറയുന്നു. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത് നിയമിക്കുന്നത് ആദ്യമായാണ്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണു പുതിയ നിയമനം.