നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കേരളം; അഞ്ച് ദിവസം അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കടുത്ത നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ.

നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവുണ്ടാകും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ അനുമതിയുണ്ട്. അവശ്യ സര്‍വീസ് അല്ലാത്ത തുണിക്കടകള്‍, ജ്വല്ലറികള്‍, ചെരിപ്പ് കടകള്‍ തുടങ്ങിയവയ്ക്കൊന്നും ബുധനാഴ്‌ച വരെ തുറക്കാന്‍ അനുമതിയുണ്ടാവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

സംസ്ഥാനത്ത് യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്.  പ്രഭാത-സായാഹ്ന നടത്തം, മൊബൈല്‍ക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news