ടൂറിസം മേഖല സമഗ്രമായ മാറ്റത്തിന് തയ്യാറെടുക്കുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്. കേരളത്തിന്റെ പച്ചപ്പും അനുകൂല കാലാവസ്ഥയും നദികളും പുഴകളും വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അനുകൂല ഘടകങ്ങളായി പൊതുവെ ഉള്ള വിലയിരുത്തൽ.
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കു 25 ഓളം പദ്ധതികളാണ് 60 കോടി രൂപ ചിലവിൽ തീർത്തു ഉത്ഘാടനത്തിനു തയ്യാറെടുക്കുന്നത്. കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെയുള്ള വിവിധ പ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്ന പദ്ധതികൾ ചൊവ്വാഴ്ച (9 ഫെബ്രുവരി) മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.