ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ; ‘അസാധാരണ സംഭവം’

കണ്ണൂർ: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോൾ. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോൾ. മനുഷ്യാവകാശ കമ്മിഷനാണ് അമ്മ അപേക്ഷ നൽകിയത്. മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്.

പരോൾ ലഭിച്ചതോടെ 28ന് തവനൂർ ജയിലിൽനിന്ന് സുനി പുറത്തിറങ്ങി. അ‍ഞ്ചു വർഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോർട്ട്  എതിരായിട്ടും പരോൾ അനുവദിക്കുകയായിരുന്നു. ജയിലിൽനിന്ന് പരോൾ ലഭിച്ച ഘട്ടങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സുനിക്ക് പരോൾ നൽകരുതെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അസാധാരണ സംഭവമാണെന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎ പറഞ്ഞു. സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാൻ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോൾ കൊടുക്കുന്നത് എന്തിനാണെന്നു അറിയില്ലെന്നും കെ.കെ.രമ പ്രതികരിച്ചു.

spot_img

Related Articles

Latest news