ട്രാക്ടർ റാലി നാളെ, ഉത്തരേന്ത്യ ശക്തമായ കാവലിൽ
25 -01 -2021
ന്യൂഡൽഹി : കാർഷിക നിയമത്തിനെതിരെ നാളെ നടക്കാനിരിക്കുന്ന ട്രാക്ടർ റാലി ശക്തമായ നിരീക്ഷണത്തിൽ. ഉത്തർ പ്രദേശിൽ ട്രാക്ടറുകൾക്കു ഡീസൽ നിഷേധിച്ചു പമ്പുടമകൾ
ഡൽഹിയിലേക്ക് ട്രാക്ടറുകൾ പോകാതിരിക്കാൻ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉത്തർ പ്രദേശ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ മുന്നോടിയായി നൂറോളം സമര നേതാക്കളെ വീട്ടു തടങ്കലിലാക്കി . തലസ്ഥാനത്തേക്കുള്ള വിവിധ റോഡ് മാർഗ്ഗങ്ങൾ അടച്ചിട്ടു. നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരിപാടികൾ തടസ്സപ്പെടാതിരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. നാളെ റിപ്പബ്ലിക്ക് ദിനമായതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ച ലോകരാഷ്ട്രങ്ങളുടെ തന്നെ ശ്രദ്ധ വീഴാനിടയുണ്ട്.