ഗതാഗത കുരുക്കിൽ വിർപ്പുമുട്ടി അടിവാരം അങ്ങാടി

അടിവാരം:ദേശീയ പാതയിലെ നവികരണത്തിന്റെ ഭാഗമായി പാലം പണി നടക്കുന്ന അടിവാരം അങ്ങാടിയിലെ വാഹന യാത്രക്കാരും കച്ചവടകാരും ഗതാഗത കരുക്കിൽ വീർപ്പ് മുട്ടുന്നു.

കഴിഞ്ഞ ഫെബ്രുവരി 17 നാണ് പാലത്തിന്റെ പണി ആരംഭിച്ചത് ,പണി മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. പാലം അങ്ങാടിയിലെ പ്രധാന ഭാഗത്തായതിനാലും, കോടഞ്ചേരി നൂറാം തോട് ഭാഗത്തേക്ക് പോക്കുന്ന റോഡ് ഈ ഭാഗത്ത് ആയത് കൊണ്ടും രൂക്ഷമായ ബ്ലോക്ക് അങ്ങാടിയിലെ സ്ഥിരം സംഭവമാണ്.

പാലത്തിന്റെ പണി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തികരിക്കുന്നതിനും, ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡിനേയോ കൊണ്ട്രാക്ട് എടുത്ത കമ്പനി ജീവനകാരേയോ നിയമിച്ചു നിരന്തരം ബ്ലോക്കാവുന്നതിന് പരിഹാരം കാണണെമെന്ന് നാട്ടുക്കാരും , അങ്ങാടിയിലെ കച്ചവടകാരും ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news