പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു,ട്രെയിൻ പാളം തെറ്റി.

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

പരശുറാം എക്സ്പ്രസ്സ്‌ ഉൾപ്പെടെ വൈകും. മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര-പുനലൂർ എക്സ്പ്രസ് (16729), താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. നിലവധി ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം നോർത്തിൽ നിന്ന് രാവിലെ 6.30-ന് പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള, തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56306).

2. നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് വൈകുന്നേരം 18.20-ന് പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള, നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (ട്രെയിൻ നമ്പർ 56309).

3. നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 06.25-ന് പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള, നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56102).

4. കൊല്ലം ജംഗ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 15.35-ന് പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള, കൊല്ലം ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56101).

5. നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 07.55-ന് പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള, നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (ട്രെയിൻ നമ്പർ 56305).

6. തിരുവനന്തപുരം നോർത്തിൽ നിന്ന് ഉച്ചയ്ക്ക് 13.25-ന് പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള, തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56310).

പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ

1. ട്രെയിൻ നമ്പർ (16650) കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്

2. ട്രെയിൻ നമ്പർ (56102) നാഗർകോവിൽ ജംഗ്ഷൻ – പുനലൂർ പാസഞ്ചർ

3. ട്രെയിൻ നമ്പർ (56306) തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ

4. ട്രെയിൻ നമ്പർ (56705) പുനലൂർ – കന്യാകുമാരി പാസഞ്ചർ

5. ട്രെയിൻ നമ്പർ (16122) തിരുവനന്തപുരം സെൻട്രൽ – താമ്പരം എക്സ്പ്രസ്

വൈകിയേക്കാവുന്ന ദീർഘദൂര ട്രെയിനുകൾ

1. ട്രെയിൻ നമ്പർ (16128) ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്

2. ട്രെയിൻ നമ്പർ (16381) പൂനെ – കന്യാകുമാരി എക്സ്പ്രസ്

spot_img

Related Articles

Latest news