ശ്രീനഗര്‍: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാഷ്മീര്‍ താഴ്വരയില് അടുത്ത ആറ് ദിവസത്തേക്ക് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം.
കഷ്മീരിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 11.05.2021 മുതല്‍ 16.05.2021 വരെ ബനിഹാല്‍-ബാരാമുള്ള മേഖലയിലേക്കും ഇവിടെ നിന്നും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് വടക്കന്‍ മേഖല റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാസിഗുണ്ടിലെ നിര്‍ബന്ധിത കോവിഡ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കുടിയേറ്റ തൊഴിലാളികള്‍ താഴ്വരയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. ഈദ്-ഉല്-ഫിത്തറിന് മൂന്ന് ദിവസം മുന്‍പാണ് അധികൃതര്‍ റെയില്‍വേ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത്.