ട്രെയിൻ ടിക്കറ്റ്‌: ക്യു.ആർ.കോഡ് വഴിപണമടയ്ക്കാം

ക്യു.ആർ. കോഡ്‌ സ്കാൻചെയ്ത്‌ യാത്രക്കാർക്കുതന്നെ നേരിട്ട്‌ ട്രെയിൻ ടിക്കറ്റെടുക്കാനുള്ള സൗകര്യമേർപ്പെടുത്തി റെയിൽവേ. റെയിൽവേസ്‌റ്റേഷനിലെ ഓട്ടോമാറ്റിക്‌ ടിക്കറ്റ്‌ വെൻഡിങ്‌ മെഷീനിലാണ്‌ (എ.ടി.വി.എം.) വളരെയെളുപ്പം ടിക്കറ്റെടുക്കാവുന്ന തരത്തിൽ ക്യു.ആർ. കോഡ്‌ സൗകര്യംകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്‌.

ദക്ഷിണറെയിൽവേയുടെ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ സൗകര്യം നിലവിൽവന്നു. എ.ടി.വി.എമ്മിലെ സ്‌ക്രീനിൽ തെളിയുന്ന ക്യു.ആർ.കോഡ്‌ മൊബൈൽ ഫോൺവഴി സ്കാൻ ചെയ്തത്‌ പണമടയ്ക്കാം. ഗൂഗിൾ പേ, പേ.ടി.എം., ഫോൺപേ തുടങ്ങിയ വാലറ്റുകൾ ഉപയോഗിക്കാം. ടിക്കറ്റ്‌ പ്രിന്റ്‌ ചെയ്‌തുകിട്ടും.

റിസർവേഷനല്ലാത്ത ജനറൽ ടിക്കറ്റ്‌, പ്ലാറ്റ്‌ഫോം ടിക്കറ്റ്‌, സീസൺ ടിക്കറ്റ്‌ പുതുക്കൽ എന്നിവയ്ക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്‌മാർട്ട് കാർഡ്‌ ഉപയോഗിച്ച്‌ എ.ടി.വി.എമ്മുകളിൽനിന്ന്‌ ടിക്കറ്റെടുക്കാവുന്ന സംവിധാനമാണ്‌ ഇപ്പോഴുള്ളത്‌. ഈ കാർഡ്‌ ചാർജ്‌ ചെയ്‌ത്‌ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രധാന സ്റ്റേഷനുകളിൽ റിട്ടയർ ചെയ്‌ത ജീവനക്കാരനെ യാത്രക്കാരുടെ സഹായത്തിന്‌ നിയോഗിച്ചിരുന്നു. ഇനിമുതൽ ആരുടേയും സഹായമില്ലാതെ യാത്രക്കാർക്ക്‌ നേരിട്ട്‌ ടിക്കറ്റെടുക്കാം.

മൊബൈൽ ഫോണിൽ ടിക്കെറ്റടുക്കാവുന്ന ‘യു.ടി. എസ്.‌ഓൺ മൊബൈൽ’ എന്ന ആപ്പും പ്രവർത്തിച്ചുതുടങ്ങി.

Mediawings:

spot_img

Related Articles

Latest news