യാത്രാവിലക്ക് : അനങ്ങാതെ കേന്ദ്രം; വഴിമുട്ടി ലക്ഷങ്ങള്‍

തിരുവനന്തപുരം : ഇന്‍ഡ്യക്കാരുടെ ഗള്‍ഫ് യാത്രാവിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതിനാല്‍ ജീവിതം വഴിമുട്ടി ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍. ഗള്‍ഫിലേക്ക് തിരിച്ചു പോകാനോ നാട്ടിലേക്ക് വരാനോ കഴിയാതെയാണ് കുടുങ്ങിയത്.

കോവിഡ് ഒന്നാം തരംഗത്തിനു ശേഷം മടങ്ങിയെത്തിയത് 14 ലക്ഷത്തിനടുത്ത് ഇന്ത്യക്കാരാണ്. ബഹുഭൂരിപക്ഷവും മലയാളികള്‍. കുറച്ചു പേര്‍ രണ്ടാംതരംഗത്തിനു മുമ്പ് തന്നെ തിരിച്ചുപോയി. ബാക്കിയുള്ള ലക്ഷങ്ങള്‍ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നം കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയി വിദേശ – ആഭ്യന്തര വകുപ്പുകള്‍ക്ക് കത്തയച്ചു. എന്നാല്‍, അനക്കമില്ല. സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈത്ത് തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള മലയാളികളാണ് കുടുങ്ങിയത്.

പല രാജ്യങ്ങളും ഇന്ത്യയില്‍നിന്ന് വിമാനസര്‍വീസ് അനുവദിച്ചിട്ടില്ല. പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കണം. കോവിഷീല്‍ഡ് അംഗീകരിച്ചിട്ടുണ്ടെങ്കിലും കോവാക്സിന് അനുമതിയില്ല. മലയാളിയായ വി മുരളീധരന്‍ വിദേശ സഹമന്ത്രിയായിരുന്നിട്ടും പ്രശ്നം പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തം.

വിലക്ക് നീക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ദൗത്യസംഘത്തെ നിയോഗിക്കണമെന്ന് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ പറഞ്ഞു. എല്ലാവര്‍ക്കും വേഗം വാക്സിന്‍ കൊടുക്കണം. കോവാക്സിന് അംഗീകാരം നേടുകയും വേണം. മടങ്ങാനാകുമോ എന്ന ഭയംമൂലം അവധി കിട്ടിയിട്ടും നാട്ടില്‍വരാത്ത പതിനായിരങ്ങള്‍ അവിടെയുണ്ട്.

എങ്ങനെയും ഗള്‍ഫിലെ ജോലിസ്ഥലത്ത് എത്താന്‍ ചിലര്‍ അര്‍മേനിയ, അസര്‍ബൈജാന്‍ വഴി പോകുന്നുണ്ട്. ഒന്നരമുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞുവേണം ഗള്‍ഫില്‍ പോകാന്‍.

spot_img

Related Articles

Latest news