യു എ ഇയിൽ നിന്ന് സൗദിയിലേക്കുള്ള പ്രവേശന വിലക്ക് നീക്കി

യു എ ഇ, സൗത്ത് ആഫ്രിക്ക, അർജൻ്റീന എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുണ്ടായിരുന്ന പ്രവേശന വിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ 11 മണി മുതലായിരിക്കും വിലക്ക് നീക്കിയ നടപടി പ്രാബല്യത്തിൽ വരിക.

ഇത് വരെ ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ ഇനി മുതൽ പ്രസ്തുത നിബന്ധന ഇല്ലാതാകുന്നതിനാൽ എല്ലാവർക്കും പ്രസ്തുത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനം അനുവദിക്കപ്പെടും.

പുതിയ തീരുമാനം സൗദിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും വലിയ ആശ്വാസമാകുമെന്നാണു കരുതപ്പെടുന്നത്. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത ഇന്ത്യക്കാർക്ക് ഇനി യു എ ഇയിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. മറ്റേത് ജിസിസി രാജ്യങ്ങളേക്കാളും കുറഞ്ഞ ചിലവിൽ സൗദിയിലേക്ക് പ്രവേശിക്കാൻ പ്രവാസികൾക്ക് കഴിഞ്ഞേക്കുമെന്ന് കരുതപ്പെടുന്നു

spot_img

Related Articles

Latest news