റിയാദ്: യു എ ഇ യിൽ നിന്നും ഉൾപ്പെടെ സൗദിയിലേക്ക് വിദേശികൾക്ക് താത്‌കാലിക പ്രവേശന വിലക്കേർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ് പ്രവേശന വിലക്ക്. നാളെ രാത്രി വൈകീട്ട് ഒമ്പത് മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക.
അർജന്റീന, യുഎഇ, ജർമ്മനി, യുഎസ്, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യുകെ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ഇന്ത്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക്.