ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമാം വിധം സ്ഥിതി ചെയ്യുന്ന മരങ്ങൾ സ്വന്തം നിലയിൽ മുറിച്ചു മാറ്റണം. അല്ലാത്ത പക്ഷം ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്നതാണെന്നും അപകടം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉത്തരവാദിത്വം സ്ഥല ഉടമകൾക്ക് ആയിരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.