പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകള്‍ തിരുത്താൻ അവസരം നല്‍കും.തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ മാറ്റം വരുത്താനാകും. ഈ വർഷം 4,65,960 പേരാണ് ഏകജാലക രീതിയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്.

കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്‌ക്കും വേണമെങ്കില്‍ തിരുത്തല്‍ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്കൂളും വിഷയവും ഉള്‍പ്പെടെ മാറ്റാം.

ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയ്‌ക്ക് അർഹതയുള്ളവർ അപേക്ഷയില്‍ അക്കാര്യം ഉള്‍പ്പെടുത്തണം. പ്രവേശനസമയത്ത് അതിനുള്ള സർട്ടിഫിക്കറ്റു ഹാജരാക്കണം. ഹാജരാക്കാൻ കഴിയാത്തവർ ട്രയല്‍ അലോട്‌മെന്റിനു പിന്നാലെ അപേക്ഷയില്‍ ആവശ്യമായ തിരുത്തല്‍ വരുത്തണം. തെറ്റായവിവരം നല്‍കി നേടുന്ന അലോട്‌മെന്റ് റദ്ദാക്കും.

ജൂണ്‍ അഞ്ചിനാണ് ആദ്യ അലോട്‌മെന്റ്. 19-നാണ് മുഖ്യ അലോട്‌മെന്റ് ഘട്ടം പൂർത്തിയാകുക. അതിനിടെ മൂന്ന് അലോട്‌മെന്റുകളുണ്ടാകും. ക്ലാസ് ജൂണ്‍ 24-നു തുടങ്ങും. മുഖ്യ അലോട്മെന്റില്‍ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററിയില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും അപ്പോള്‍ അപേക്ഷിക്കാം. ജൂലായ് രണ്ടുമുതല്‍ 31 വരെയാണ് സപ്ലിമെന്ററി അലോട്‌മെന്റ്.ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്‌മെന്റ് കിട്ടുന്നവർ ഫീസടച്ച്‌ സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനിലാണ് കിട്ടിയതെങ്കില്‍ യോഗ്യതസർട്ടിഫിക്കറ്റ് ഹാജരാക്കി താത്കാലിക പ്രവേശനം നേടാം. ഫീസ് അടയ്‌ക്കേണ്ടതില്ല.അടുത്ത അലോട്‌മെന്റില്‍ ഉയർന്ന ഓപ്ഷൻ ലഭിച്ചാല്‍ സർട്ടിഫിക്കറ്റുകള്‍ തിരികെവാങ്ങി പുതിയ സ്കൂളില്‍ ചേരാം. മുഖ്യ അലോട്‌മെന്റുകള്‍ പൂർത്തിയാകുന്നതുവരെ ഈ രീതിയല്‍ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടാകും.

spot_img

Related Articles

Latest news