ക്രൂരത, വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തിലിടപെട്ടു, ആദിവാസി യുവാവിന്റെ കൈ കാറിനുള്ളിലാക്കി വലിച്ചിഴച്ചുകൊണ്ടുപോയത് അര കിലോമീറ്റര്‍, യുവാവിന്റെ കൈകാലുകള്‍ക്കും നടുവിനും ഗുരുതര പരുക്ക്

കല്‍പറ്റ: മാനന്തവാടിയില്‍ ആദിവാസി യുവാവിനോട് വിനോദ സഞ്ചാരികളുടെ ക്രൂരത. വിനോദ സഞ്ചാരികള്‍ തമ്മിലുണ്ടായ തർക്കത്തിലിടപെട്ട യുവാവിന്റെ കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തർക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം അക്രമിച്ചത്.

ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നില്‍നിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ ഇവർ കല്ലെടുത്ത് അക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച മാതനെ സംഘം ആക്രമിക്കുകയായിരുന്നു.

മാതന്റെ കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.കൈകാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം രജിസ്ട്രേഷനിലുള്ളതാണ് കാർ. KL52 H 8733 നമ്പർ സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശിയായ പുല്ലംപാടം വീട്ടില്‍ മുഹമ്മദ് റിയാസ് ആണെന്ന് മോട്ടോർവാഹന വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. കബനി നദിയുടെ രണ്ട് കൈവഴികള്‍ സംഗമിക്കുന്ന സ്ഥലമാണ് കൂടല്‍ക്കടവ്. ഇവിടെയുള്ള ചെക്ക് ഡാം സന്ദർശിക്കാൻ ധാരാളം സഞ്ചാരികളാണ് എത്താറ്. രണ്ട് കാറിലുണ്ടായിരുന്നവരും തമ്മില്‍ ആദ്യം ഇവിടെവെച്ച്‌ തർക്കമുണ്ടായി എന്നാണ് അറിയുന്നത്.

spot_img

Related Articles

Latest news