തൃക്കരിപ്പൂര്‍ ആഴ്ച ചന്തക്ക് സ്വന്തം കെട്ടിടം

തൃക്കരിപ്പൂർ  ഗ്രാമപഞ്ചായത്തിലെ ആഴ്ചചന്തക്ക് സ്വന്തമായി പണി കഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലയി‍ല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ആദ്യ വിപണനകേന്ദ്രമാണ് ഈ കെട്ടിടം .

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ നടക്കാവി‍ല്‍ 2018 ലാണ് ആഴ്ചചന്ത ആരംഭിച്ചത്. തുറന്ന പ്രദേശത്ത് മഴയത്തും വെയിലത്തും വളരെയധികം ബുദ്ധിമുട്ടിയാണ് ചന്ത നടത്തിവന്നിരുന്നത്. അതിനൊരു സ്വന്തം കെട്ടിടം വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് 2020 ഡിസംബറില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്.

ബുധനാഴ്ചകളിലാണ് ചന്ത നടത്തപ്പെടുന്നത്. ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഗ്രാമീണ ഉല്‍പ്പന്നങ്ങളായ പച്ചക്കറികളും ഉണക്കമത്സ്യങ്ങളും, തുണിത്തരങ്ങളും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുമാണ് ചന്തയി‍ല്‍ വില്‍ക്കപ്പെടുന്നത്.

6 മാസം കൊണ്ട് പണി പൂർത്തിയായ ആഴ്ചചന്തയുടെ ഉദ്ഘാടനം  ബുധനാഴ്ച രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാടിന്‍റെ അധ്യക്ഷതയി‍ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാ‍ന്‍ വി കെ ബാവ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചന്ദ്രമതി സി , ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ വി രാധ, രജീഷ്ബാബു, ടി വി ഫായിസ് ബീരിച്ചേരി , ഹാഷിം കരോളം , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ വിനോദ്കുമാര്‍, ഹെഡ് ക്ലര്‍ക്ക് അജയ‍ന്‍ പി, മുന്‍ മെമ്പര്‍മാരായ സുകുമാരന്‍ എൻ പി കുഞമ്പു,  പി ഇ വി ദാമോദര‍ന്‍ എന്നിവ‍ര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. അക്രഡിറ്റഡ് എഞ്ചിനീയ‍ര്‍ ശ്യാമിലി പി നന്ദി പറഞ്ഞു.

spot_img

Related Articles

Latest news