തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായുളള പി.വി. അന്‍വറിന്റെ പത്രിക തളളി; സ്വതന്ത്രനായി മത്സരിക്കാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്‍റെ പത്രിക തള്ളി.അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച പത്രികയില്‍ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാല്‍ നാമനിർ‌ദേശപത്രികയില്‍ 10 പേർ ഒപ്പ് ഇടണമായിരുന്നു. അതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.

അതേസമയം, അൻവറിന് സ്വതന്ത്രനായി മത്സരിക്കാം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അൻവർ നല്‍കിയിരുന്നത്. പത്രിക തള്ളുന്ന വിവരം അൻവറിനെ വരണാധികാരി അറിയിച്ചു. സബ് കലക്ടർ ഓഫിസിലെത്തി വരണാധികാരിക്ക് അൻവർ വിശദീകരണം നല്‍കി. അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താൻ സബ് കലക്ടർ ഓഫിസിലെത്തിയതെന്ന് അൻവർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും താൻ മാത്രം ഒറ്റയ്ക്കാണെന്നും അൻ‌വർ പറഞ്ഞു.

spot_img

Related Articles

Latest news